Programs

അറബിപ്പൊന്ന്

1970 കളില്‍ മലബാറിലെ യുവാക്കള്‍ കുടുംബത്തിന്റെ പട്ടിണിയകറ്റാന്‍ സ്വര്‍ണ്ണം വിളയുന്ന മരുഭൂമിയിലേക്ക് താണ്ഡവമാടുന്ന അറബിക്കടലിന്റെ തിരമാലകളെ ഭേദിച്ച് യാത്രയായി. പൊള്ളുന്ന വെയിലില്‍ എല്ലുമുറിയെ പണിയെടുത്ത് തന്റെ സ്വകാര്യ സ്വപ്‌നങ്ങളെ പുണര്‍ന്ന് വരാനിരിക്കുന്ന ഒരവധിക്കാലത്തിന് വേണ്ടി അവര്‍ എന്നും പ്രവാസത്തിന്റെ തടവറയില്‍ നാളുകളെണ്ണി കഴിയുന്നു. ഹരിതഭംഗി നിറഞ്ഞ കേരളവും പുതുമഴയുടെ കുളിരും പുന്നെല്ലിന്റെ മവും ഉത്സവകാലങ്ങളിലെ ആഘോഷാരവങ്ങളും ഇവര്‍ക്കൊരു ഓര്‍മ മാത്രമാവുന്നു.. ഓരോ പ്രവാസിക്കും അനുവദിച്ചുകിട്ടുന്ന ഒരു പരോളാണ് അവധിക്കാലം. തിരികെ മടങ്ങുമ്പോള്‍ പരോളിന്റെ നൊമ്പരവും തീരാകടങ്ങളുടെ കണക്കുകളും അവനെ അനുഗമിക്കുന്നു. ഈ കണക്കുകളില്‍ ലാഭമെത്ര? നഷ്്ടമെത്ര? ദര്‍ശന ടി.വി അവതരിപ്പിക്കുന്ന മെഗാസീരിയലില്‍ മലയാള സിനിമാ-ടി.വി രംഗത്ത് പ്രശസ്തരായ അഭിനേതാക്കളും സാങ്കേതിക വിദഗ്്ധരും അണിനിരക്കുന്നു.നിര്‍മ്മാണം: ദര്‍ശന ടി.വി സംവിധാനം: പി.എം. നസീര്‍

Athirukalkkappuram

സാമൂഹിക ജീവിതത്തില്‍ നിലവിലുള്ള രീതികളില്‍ നിന്നും വിഭിന്നമായി ജീവിതം നയിക്കുന്ന ഒരുകൂട്ടം സഹോദരിമാര്‍. വിചിത്രമായ വിശ്വാസങ്ങളിലൂടെയുള്ള ഈ വ്യക്തിത്വങ്ങളുടെ സഞ്ചാരം ഒരുപക്ഷേ, ജീവിതത്തോടുള്ള പ്രതിബദ്ധത കൊണ്ടോ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടോ ആയിരിക്കാം. നമ്മുടെ സങ്കല്‍പത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന ഇത്തരം സഹോദരിമാരുടെ ജീവിതത്തിലൂടെ ഒരു യാത്ര.

 

എന്റെ പള്ളിക്കൂടം

ബാല്യകാലത്തെ ഏറ്റവും വര്‍ണ്ണാഭമായ കാലമാണ് വിദ്യാഭ്യാസ കാലം. ഓരോ വ്യക്തിയുടെയുംസഞ്ചാരത്തിന്റെ ദിശകള്‍ നിര്‍ണ്ണയിക്കപ്പെടുന്നതിനുമുമ്പ് ഭാവിയും ഭൂതവും പ്രസക്തമല്ലാത്ത ഒരുസുന്ദരമായ കാലം. പ്രശസ്തിയുടെഔന്നിത്യങ്ങളിലെത്തിനില്‍ക്കുന്നവര്‍ അവരുടെബാല്യത്തിലേക്കും അതിനു കളമൊരുക്കിയപള്ളിക്കൂടങ്ങളെയും ഓര്‍മ്മിച്ചെടുക്കുന്ന പരിപാടിയാണ് എന്റെ പള്ളിക്കൂടം

Ente Naadu Ente Ruchi (എന്റെ നാട് എന്റെ രുചി)

നാടിന്റെ നിറവും രുചിയും അറിയാനുള്ള ഒരു യാത്രയാണിത്. ഓരോ നാടിനും പറയാനുള്ള വ്യത്യസ്തമായ സ്വാദുകള്‍, രുചി പെരുമകള്‍ ആ ദേശക്കാര്‍ തന്നെ പറയുന്നു. എരിവും പുളിയും മധുരവുമുള്ള ഒരു ദേശത്തിന്റെ പ്രാദേശിക ഭക്ഷണ ചരിത്രം പരിചയപ്പെടുത്തുന്ന ദര്‍ശനാ ടി.വി യുടെ വ്യത്യസ്ത പരിപാടി.

Gaanamanjari ( ഗാനമഞ്ജരി )

ഗസല്‍, ഖവാലി, സ്വൂഫീസംഗീതം തുടങ്ങിയവടക്കേ ഇന്ത്യന്‍ സംഗീത ശാഖകളെയുംഅനശ്വരമായ ഹിന്ദി സിനിമാ സംഗീതത്തെയുംപരിചയപ്പെടുത്തുന്ന സംഗീതപരമ്പരയാണ്ഗാനമഞ്ജരി. പ്രേക്ഷകര്‍ക്ക് ഉദാത്തമായസംഗീതാനുഭവം പകര്‍ന്ന് നല്‍കുന്നഉത്തമ സംഗീതപരിപാടി.