Ammaykkorumma (അമ്മയ്ക്കൊരുമ്മ)

അമ്മയ്ക്കൊരുമ്മ.
വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നഅമ്മമാരിലേക്ക് ഒരു യാത്ര
വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ദുരന്തമാണ് മാതൃത്വം ഇന്ന് അനുഭവിക്കുന്ന വേദന. കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്ന് വളര്‍ത്തിവലുതാക്കിയ മക്കളാല്‍ പുറംതള്ളപ്പെട്ടുപോകുന്ന ഒരുകൂട്ടം അമ്മമാരുടെ കദനകഥയിലേക്കാണ് ഈ പരിപാടി ചെന്നെത്തുന്നത്. വൃദ്ധസദനങ്ങളില്‍ നിറയുന്ന ഈ അമ്മമാരുടെ കണ്ണീരിന്റെ സങ്കടങ്ങള്‍ നിറഞ്ഞ കഥകള്‍ കല-സാഹിത്യ സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ ചോദിച്ചുമനസ്സിലാക്കുന്നു. ഈ അമ്മമാരുടെ ജീവിതാനുഭവകഥകള്‍ ഓരോ ഭാഗങ്ങളായി കാഴ്ചക്കാരന്റെ കണ്ണുകള്‍ തുറപ്പിക്കാനാവും എന്ന ബോധ്യത്തോടെ അമ്മമാരെ സ്‌നേഹിക്കാനും സംരക്ഷിക്കാനും വരുംതലമുറയെയെങ്കിലും പ്രാപ്തരാക്കുക എന്ന ഉത്തരവാദിത്വമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം.